തിരുവല്ല : പൊതുജനങ്ങൾ ഏറ്റവും അധികം ആശ്രയിക്കുന്ന തിരുവല്ല വില്ലേജ് ഓഫീസിനു മുന്നിലെ വെള്ളക്കെട്ട് എഐവൈഎഫ് തിരുവല്ല ഭഗത് സിംഗ് യൂത്ത് ഫോഴ്സിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു.


കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പെയ്യുന്ന തൊരാ മഴയിൽ പൊതുജനങ്ങൾക്ക് വില്ലേജ് ഓഫീസിൽ പ്രവേശിക്കാൻ സാധിക്കാത്തവിധത്തിൽ വില്ലേജ് ഓഫീസിനു മുൻപിൽ വെള്ളക്കെട്ടു രൂപപ്പെട്ടിരുന്നു.


ഭഗത് സിംഗ് യൂത്ത് ഫോഴ്സ് മണ്ഡലം ക്യാപ്റ്റൻ വിഷ്ണു ഭാസ്കർ, ശ്രീവൽസ് തമ്പി, ലിജു വർഗീസ്, മനോജ് കൊച്ചുവീട്ടിൽ, ജിജോ ചാക്കോ, മനീഷ് മാത്യു, ബിൻസൺ ജോർജ്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം സാബു ജേക്കബ് എന്നിവർ നേതൃത്വം നൽകി.