Monday, November 25, 2024
spot_imgspot_img
HomeKeralaറോഷൻ കുമർ സിൻഹയെ ജയിലിൽ അടച്ച കേന്ദ്ര നടപടി; എഐവൈഎഫ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ...

റോഷൻ കുമർ സിൻഹയെ ജയിലിൽ അടച്ച കേന്ദ്ര നടപടി; എഐവൈഎഫ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

തൃക്കരിപ്പൂർ: എഐവൈഎഫ് ദേശീയ സെക്രട്ടറി, ബീഹാർ സംസ്ഥാന സെക്രട്ടറിയുമായ റോഷൻ കുമർ സിൻഹയെ കള്ളക്കേസിൽ പെടുത്തി ജയിലിൽ അടച്ച കേന്ദ്ര ഭരണകൂടത്തിനെതിരെ എഐവൈഎഫ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിക്കടവിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. യോഗത്തിൽ എഐവൈഎഫ് തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ടി നസീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി ദിലീഷ് ഉദിനൂർ സ്വാഗതം പറഞ്ഞു.

പൊതുയോഗം എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ധനീഷ് ബിരിക്കുളം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ശ്രീജേഷ് മണിയാട്ട്, പ്രദീഷ് തുരുത്തി എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഭജിത്ത്, വൈശാഖ്, ബിജു, നിതിൻ, സിമി, ശ്രുതി, സനൂപ് എന്നിവർ നേതൃത്വം നൽകി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares