Friday, November 22, 2024
spot_imgspot_img
HomeKeralaമാധ്യമ പ്രവർത്തനം തടഞ്ഞാൽ സുരേഷ് ഗോപിയെ വഴിയിൽ തടയും: എഐവൈഎഫ്

മാധ്യമ പ്രവർത്തനം തടഞ്ഞാൽ സുരേഷ് ഗോപിയെ വഴിയിൽ തടയും: എഐവൈഎഫ്

മാധ്യമ പ്രവർത്തകരെ പിടിച്ചു തള്ളിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഐവൈഎഫ് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. തൃശൂരിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പ്രകോപിതനായി അവരെ കയ്യേറ്റം ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നടപടി ഭരണ ഘടന ലംഘനമാണെന്നും വിമർശനങ്ങളോടും വിയോജിപ്പുകളോടും അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സുരേഷ് ഗോപി ജനാധിപത്യ സംവിധാനത്തിന് തന്നെ അപമാനമാന്നും ഉദ്ഘാടകൻ പറഞ്ഞു.

മുൻപ് തന്നോട് പ്രതികരണമാരാഞ്ഞ മാധ്യമ പ്രവർത്തകയോടുള്ള മോശം സമീപനത്തിന്റെ പേരിലും സുരേഷ് ഗോപി വിവാദം സൃഷ്ടിച്ചിരുന്നു.മാധ്യമ പ്രവർത്തകരോടും വിമർശകരോടുമുള്ള സുരേഷ് ഗോപിയുടെ ശരീര ഭാഷയും പ്രതികരണങ്ങളും അങ്ങേയറ്റം ധാർഷ്ട്യം നിറഞ്ഞതും അക്രമോത്സുകവുമാണെന്നും സംഭവത്തിൽ സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോടും പൊതു സമൂഹത്തോടും മാപ്പ് പറയണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares