വള്ളത്തോൾ നഗർ: രണ്ട് ദിവസങ്ങളിലായി ചെറുതുരുത്തിയിൽ വെച്ച് നടന്ന എഐവൈഎഫ് തൃശ്ശൂർ ജില്ലാ ക്യാമ്പ് സമാപിച്ചു. റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജൻ ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി ടി.ജിസ്മോൻ, സംസ്ഥാന പ്രസിഡണ്ട് എൻ.അരുൺ,ജില്ലാ സെക്രട്ടറി പ്രസാദ് പറേരി,സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്.സുനിൽകുമാർ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.ആർ.സോമനാരായണൻ,ടി.പ്രദീപ്കുമാർ,സിപിഐ ചേലക്കര മണ്ഡലം സെക്രട്ടറി അരുൺ കാളിയത്ത്, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ.വിനീഷ്, ലിനി ഷാജി, ടി.പി.സുനിൽ, ചേലക്കര മണ്ഡലം സെക്രട്ടറി കെ എസ്.ദിനേഷ്, മണ്ഡലം പ്രസിഡന്റ് വി കെ.പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ ക്യാമ്പിന്റെ ഭാഗമായി ഭാരതപ്പുഴയിൽ സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സ് നിളയോരം പറയാനും കേൾക്കാനും, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ പിഎൻ.ഗോപികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇഎം.സതീശൻ സംസാരിച്ചു. ഇപ്റ്റ നാട്ടരങ്ങിന്റെ നാടൻപാട്ടും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ക്യാമ്പ് അംഗങ്ങൾക്ക് കേരള നവോത്ഥാനത്തിന്റെ നാൾവഴികൾ എന്ന വിഷയത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കൊളാടി പഠന ക്ലാസ് നയിച്ചു.ഭാരതപ്പുഴയുടെ സംരക്ഷണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, ഇരുകരകളിലെയും കയ്യേറ്റങ്ങൾ നിയമപരമായി ഒഴിപ്പിച്ച് വീടുകളും, വ്യാപാരസ്ഥാപനങ്ങളും മറ്റും പുറന്തള്ളുന്ന മലിനീകരണം നിയമപരമായി അവസാനിപ്പിക്കുന്നതിനും വേണ്ടി ഭാരതപ്പുഴ സംരക്ഷണ സെൽ രൂപീകരിച്ചുകൊണ്ട് സർക്കാർ മുന്നോട്ടു പോകണമെന്ന് എഐവൈഎഫ് ജില്ലാ ക്യാമ്പ് ആവശ്യപ്പെട്ടു.രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ജില്ലയിലെ 15 മണ്ഡലം കമ്മിറ്റികളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 170 പ്രതിനിധികൾ പങ്കെടുത്തു.