പാലക്കാട്: വർഗ്ഗീയ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ യുവജന പ്രതിരോധം തീർക്കാൻ എഐവൈഎഫ്. അതിന്റെ ഭാഗമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്റെയും പ്രസിഡന്റ് എൻ അരുണിന്റെയും നേതൃത്വത്തിൽ യൂത്ത്മാർച്ച് ഏപ്രിൽ 30നു പാലക്കാട് നടക്കും.
എലാപ്പുള്ളി പാറ മുതൽ പാലക്കാട് വരെയാവും യൂത്ത് മാർച്ച് നടത്തുക. തുടർന്നു നടക്കുന്ന മാനവ മൈത്രി സംഗമം സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.