തിരുവനന്തപുരം: വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സത്യാഗ്രഹികളുടെ സ്മരണകളിൽ സ്മൃതി ജ്വാല തെളിയിക്കാനൊരുങ്ങി എഐവൈഎഫ്. യൂണിറ്റുകളിലും പ്രവർത്തകരുടെ ഭവനങ്ങളിലും ഉൾപ്പെടെ ഒരു ലക്ഷം സ്മൃതി ജ്വാല തെളിയിക്കാൻ എഐവൈഎഫ് സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്തു.
ഏപ്രിൽ 10 ന് യൂണിറ്റ് അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി സത്യാഗ്രഹികളുടെ ത്യാഗങ്ങളെ ഓർമ്മപ്പെടുത്തി അവർക്ക് ആദരം അർപ്പിച്ച് സ്മൃതി ജ്വാല തെളിയിക്കും.