Thursday, November 21, 2024
spot_imgspot_img
HomeKeralaറെയിൽവേ ഭൂമി സ്വകാര്യവൽകരിക്കൽ; സംരക്ഷണ ജ്വാലയുമായി എഐവൈഎഫ്

റെയിൽവേ ഭൂമി സ്വകാര്യവൽകരിക്കൽ; സംരക്ഷണ ജ്വാലയുമായി എഐവൈഎഫ്

റെയിൽവേ സംരക്ഷണ ജ്വാലയുമായി എഐവൈഎഫ്. റെയിൽവേ ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള തീരുമാനത്തിൽ നിന്നും റെയിൽവേ പിൻവാങ്ങണമെന്നാവശ്യപ്പെട്ട് എഐവൈഎഫിന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുക. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിക്കുന്ന സംരക്ഷണ ജ്വാല രാജ്യസഭാ മെമ്പർ അഡ്വ. പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും.

രാജ്യത്തെ 48- റയിൽവേ സ്റ്റേഷനുകളുടെ ഭൂമി സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 45 മുതൽ 99 വർഷക്കാലത്തേക്കാണ് പാട്ടക്കരാർ. കേരളത്തിലെ തന്നെ ഒരു പ്രധാന റെയിൽവേ സ്റ്റേഷനായ കണ്ണൂർ റയിൽവേ സ്റ്റേഷൻ ഭൂമിയും പാട്ടത്തിന് നൽകിയിരിക്കുകയാണ്.
ദിവസവും പതിനായിരക്കണക്കിന് യാത്രക്കാരാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. സ്റ്റേഷൻ നവീകരണം, പാർക്കിങ്ങ് തുടങ്ങിയ സാധ്യതകൾ ഈ കരാറോടു കൂടി ഇല്ലാതാവുകയാണ്.

രാജ്യത്തെ റെയിൽവേയുടെ പൊതുഭൂമി ഉൾപ്പെടെ സ്വകാര്യവത്ക്കരിക്കുന്ന ഏറ്റവും ജനവിരുദ്ധ നയമാണ് നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ബിജെപി സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിച്ചും
പൊതുഭൂമി ഉൾപ്പെടെ കച്ചവട ചരക്കാക്കി മാറ്റിയും തൊഴിലുകൾ ഇല്ലാതാക്കിയും രാജ്യത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് കേന്ദ്ര സർക്കാർ . നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടുകയും ഒഴിവുകളിൽ നിയമനം നടത്താതെയും യുവജനവിരുദ്ധനയങ്ങളാണ് റയിൽവേയിൽ കേന്ദ്രം നടപ്പാക്കുന്നത്. ഇന്ത്യൻ റെയിൽവേ പൂർണ്ണമായും സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഭൂമി സ്വകാര്യ കമ്പനികൾക്ക് തീറെഴുതി നൽകുന്നത്. ഇതിനെതിരായി ശക്തമായ ബഹുജന പ്രതിഷേധം ഉയർന്നു വരണമെന്ന് എഐവൈഎഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares