കടലുണ്ടി: വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ച സംഭവത്തിൽ കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിലേക്ക് എഐവൈഎഫ് പ്രതിഷേധ മാർച്ച് നടത്തി. എഐവൈഎഫ് കടലുണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടിഎംഎച്ച് ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. എഐവൈഎഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ പി ബിനൂപ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
വ്യാജ ഡോക്ടർക്കെതിരെയും, ആറു വർഷം വ്യാജ ഡോക്ടറെ ജോലിക്കുവെച്ച ആശുപത്രിക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. അക്ഷയ് കടലുണ്ടി അധ്യക്ഷത വഹിച്ചു. റീന മുണ്ടേങ്ങാട്ട്,സി പി ഐ മണ്ഡലം സെക്രെട്ടറി മുരളി മുണ്ടേങ്ങാട്ട്, റിയാസ് അഹമ്മദ് എ ടി, സി പി നൂഹ്, ഷൈജു കുപ്പാട്ട്, ഷനൂപ് പിലാക്കാട്ട്, സരസു കൊടമന എന്നിവർ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പി ജലീൽ,ഷാഹുൽ കല്ലംപാറ,ഷിജോ. കെ, രജീഷ്. പി, ഷബീർ അലി ടി എന്നിവർ നേതൃത്വം നൽകി.