പ്രമുഖ സിനിമ-നാടക നടന് കൊച്ചുപ്രേമന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി എഐവൈഎഫ്. മികച്ച ഹാസ്യ നടനെയാണ് മലയാളിക്ക് നഷ്ടമായത്. കഴിവുറ്റ നടനും അതുല്യനായ മനുഷ്യനുമായിരുന്നു കൊച്ചുപ്രേമനെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്മോനും അനുശോചന കുറിപ്പില്‍ പറഞ്ഞു.
മലയാളി പ്രേക്ഷകന് ഓര്‍ത്തുവയ്ക്കാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ചാണ് കൊച്ചുപ്രേമന് യാത്രയാകുന്നത്. തിളക്കം, ദില്ലിവാല രാജകുമാരന് തുടങ്ങി ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ഹാസ്യ പ്രകടനം പകരം വയ്ക്കാനില്ലാത്തതാണ്.
നാടക മേഖലയിലും തന്റേതായ ഇരിപ്പിടം കണ്ടെത്തിയ ആളാണ് കൊച്ചുപ്രേമന്. നാടക തട്ടില്നിനിന്ന് സിനിമയിലേക്ക് എത്തിയതിന്റെ തഴക്കം അദ്ദേഹത്തിന്റെ പ്രകടനങ്ങളില്‍ ദൃശ്യമായി. പ്രിയപ്പെട്ട നടന് ഹൃദയാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും എഐവൈഎഫ് അനുശോചന കുറിപ്പില്‍ പറഞ്ഞു.