Wednesday, December 18, 2024
spot_imgspot_img
HomeKeralaനരേന്ദ്രമോദിയെ മുൻനിർത്തി രാജ്യം ഭരിക്കുന്നത് കോർപ്പറേറ്റുകൾ: ടി ടി ജിസ്മോൻ

നരേന്ദ്രമോദിയെ മുൻനിർത്തി രാജ്യം ഭരിക്കുന്നത് കോർപ്പറേറ്റുകൾ: ടി ടി ജിസ്മോൻ

തിരുവനന്തപുരം: പെട്രോൾ-ഡീസൽ-പാചക വാതക – മരുന്ന് വില വർധനവിൽ പ്രതിഷേധിച്ച് എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തി.പ്രതിഷേധത്തിൻ്റെ ഭാഗമായി കുതിരപ്പുറത്ത് എഐവൈഎഫ് പതാകയുമേന്തിയാണ് പ്രതിഷേധിച്ചത്. മാർച്ച് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു.

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്ന കേന്ദ്ര സർക്കാർ, ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ കേരളാ മോഡൽ മാതൃകയാക്കണമെന്നും ടി ടി ജിസ്‌മോൻ പറഞ്ഞു. ബിജെപിയുടെ കേരളത്തിലെ നേതാക്കൾക്ക് ജനങ്ങളോട് അൽപമെങ്കിലും അത്മാർത്ഥതയുണ്ടെങ്കിൽ പെട്രോൾ – ഡീസൽ വിലവർധനവിനെതിരെ പ്രക്ഷോഭത്തിനിറങ്ങാൻ തയ്യാറാകണം. എൽഐസിയുടെയും ഇന്ത്യൻ റയിൽവേയുടെയും സ്വകാര്യവൽക്കരണത്തിലൂടെ ലക്ഷക്കണക്കിന് യുവാക്കളുടെ തൊഴിൽ ഇല്ലാതാക്കുകയാണ് കേന്ദ്ര ഗവൺമെന്റ്.

ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയ്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. നരേന്ദ്രമോഡിയെ മുൻനിർത്തി കോർപ്പറേറ്റുകളാണ് രാജ്യം ഭരിക്കുന്നത്. കേന്ദ്ര ഗവൺമെന്റിന്റെ ഈ നയങ്ങൾക്കെതിരായി യുവജനങ്ങളെ അണിനിരത്തിക്കൊണ്ട് വമ്പിച്ച യുവജന പ്രക്ഷോഭം എഐവൈഎഫിന്റെ നേതൃത്വത്തിൽ രാജ്യമെമ്പാടും സംഘടിപ്പിക്കുമെന്നും ടി ടി ജിസ്മാൻ അഭിപ്രായപ്പെട്ടു.

പെട്രോൾ,ഡീസൽ,പാചകവാതക വിലർവദ്ധനവിനെതിരെ എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏജീസ് ഓഫീസ് മാർച്ച്

ജില്ലാ പ്രസിഡന്റ് ആദർശ്കൃഷ്ണ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. ആർ എസ് ജയൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അൽജിഹാൻ, അഭിലാഷ് ആൽബർട്ട്, അനുജ എ ജി, എഐഎസ്എഫ് ജില്ലാ സെക്രട്ടറി ശരൺ ശശാങ്കൻ, പ്രസിഡന്റ് ആന്റസ് എന്നിവർ സംസാരിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares