എഐവൈഎഫ് കൈപ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും നടത്തി. മതിലകം പള്ളിവളവിൽ ആരംഭിച്ച റാലി മതിലകം സെന്ററിൽ തയ്യാറാക്കിയ പൊതു സമ്മേളന വേദിയിൽ സമാപിച്ചു.
പൊതു സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എഐവൈഎഫ് കൈപ്പമംഗലം മണ്ഡലം പ്രസിഡന്റ് അനോഗ് അധ്യക്ഷത വഹിച്ചു.എഐവൈഎഫ് മണ്ഡലം സെക്രട്ടറി ഷിഹാബ് കാവുങ്ങൽ സ്വാഗതം പറഞ്ഞു.
സിപിഐ മണ്ഡലം സെക്രട്ടറി ടി പി രഘുനാനാഥ്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും എ ഐ ടി യു സി ജില്ലാ പ്രസിഡന്റുമായ ടി കെ സുധീഷ്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എസ് ജയ, എന്നിവർ പൊതുസമ്മേളനത്തെ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ്, യുവകലാ സാഹിതി ജില്ലാ സെക്രട്ടറി സോമൻ താമരക്കുളം, പാർട്ടി മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ സഖാക്കൾ ബി എ ഗോപി, വി എ കൊച്ചുമൊയ്ദീൻ, പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ സഖാക്കൾ കൃഷ്ണ കുമാർ, പി എഎച്ച് റാഫി, സമദ്, പി കെ രാജീവ്, എ ഐ ടി യു സി മണ്ഡലം സെക്രട്ടറി പി കെ റഫീക്ക്, കേരള മഹിളാ സംഘം മണ്ഡലം ഭാരവാഹികളായ സഖാക്കൾ ഗീത പ്രസാദ്, സുവർണ ജയശങ്കർ, എഐവൈഎഫ് മണ്ഡലം സഹഭാരവാഹികളായ ദിവ്യ അനീഷ്, അരുൺ ലാൽ, ലോറൻസ്,എന്നിവർ നേതൃത്വം നൽകി, പരിപാടിക്ക് എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം ബി ജി വിഷ്ണു നന്ദിയും പറഞ്ഞു