വൈക്കം : അകാലത്തിൽ പൊലിഞ്ഞ എഐവൈഎഫ് പ്രവർത്തകൻ ആകാശിന്റെ ഓർമ്മയ്ക്കായ് എഐവൈഎഫ് ടി.വി.പുരം നോർത്ത് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വൈക്കം ഗവൺമെന്റ് ആശുപത്രിയിൽ വീൽ ചെയർ സംഭാവന നൽകി. മൂന്നാം ചരമദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. തോട്ടുവക്കം അമല അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് ഭക്ഷണവും ഒരുക്കിയിരുന്നു.
ചടങ്ങിൽ ആകാശിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും പങ്കെടുത്തു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ സിപിഐ മണ്ഡലം അസ്സിസ്റ്റന്റ് സെക്രട്ടറി പി. പ്രദീപ് വീൽ ചെയർ സമർപ്പിച്ചു. സൂപ്രണ്ട് ഡോ. ട്വിങ്കിൾ, ആർഎംഒ ഡോ. കെ.എസ്. ഷീബ ലോക്കൽ സെക്രട്ടറി എസ്.ബിജു, എഐവൈഎഫ് മണ്ഡലം സെക്രട്ടറി ഹരിമോൻ ,അനൂപ് കുമാർ എം.എസ്. വിഷ്ണു മഹർ , സി.എൻ. പ്രദീപ് കുമാർ , ലിബിൻ,ശരത്ത് രാജു , ദിനീഷ്, മഹേഷ് പീഠികത്തറ, കിച്ചപ്പൻ , കുഞ്ഞാപ്പി, അനൂപ്, എന്നിവർ പങ്കെടുത്തു.