തിരുവനന്തപുരം: എഐവൈഎഫ് വലിയ കട്ടയ്ക്കാല്‍ യൂണിറ്റ് സമ്മേളനം മോനിഷ് നഗര്‍(വലിയ കട്ടക്കാല്‍) ല്‍ നടന്നു. ശ്യാം ചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം എഐവൈഎഫ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. ആര് എസ് ജയന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷൈനീഷ് എ, മണ്ഡലം കമ്മിറ്റി അംഗം ഷബിന് തുടങ്ങിയവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു.
കട്ടയ്ക്കാല്‍ യൂണിറ്റിന്റെ പുതിയ സെക്രട്ടറിയായി ശ്യാം ചന്ദ്രനേയും പ്രസിഡന്റായി അഭിലാഷിനേയും ജോയിന്റ് സെക്രട്ടറിമാരായി ഗീതു പ്രകാശ്, കാര്‍ത്തിക് എന്നിവരെയും വൈസ് പ്രസിഡന്റ് മാരായി മനു, ശ്രീക്കുട്ടന് തുടങ്ങിയവരെയും സമ്മേളനം തെരഞ്ഞെടുത്തു.