വൈക്കം: വേനൽ കാലത്തെ അതിജീവിക്കാൻ എഐവൈഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന തണ്ണീർ പന്തൽ പദ്ധതിയുടെ ഭാഗമായി വെച്ചൂർ മേഖലാ കമ്മറ്റിയും. എഐവൈഎഫ് വെച്ചൂർ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അംബിക മാർക്കറ്റിലും ഇടയാഴത്തും “വേനൽ ചൂടിൽ പകരാം ദാഹജലം” എന്ന മുദ്രാവാക്യമുയർത്തി തണ്ണീർ പന്തൽ സ്ഥാപിച്ചു. ഇടയാഴത്ത് ആരംഭിച്ച തണ്ണീർ പന്തലിന്റെ ഉദ്ഘാടനം ഇടയാഴം സിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. ഷാഹുൽ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് തൃദീപ് .എസ് അധ്യക്ഷത വഹിച്ചു .സെക്രട്ടറി അഭിഷേക് എൻ സ്വാഗതം പറഞ്ഞു .മണ്ഡലം സെക്രട്ടറി സജീവ് ബി ഹരൻ, ജില്ലാ കമ്മറ്റി അംഗം ഹരിമോൻ പാർട്ടി ലോക്കൽ സെക്രട്ടറി കെ എം വിനോഭായ്, ലോക്കൽ കമ്മറ്റി അംഗം ജോസ് സൈമൺ എന്നിവർ പങ്കെടുത്തു.