ഇന്ത്യയെ മതവത്ക്കരിക്കാനുള്ള സംഘപരിവാറിനുള്ള മറുപടിയാണ് വിവേകാനന്ദ ദർശനങ്ങളെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. വളാഞ്ചേരിയിൽ നടന്ന എഐവൈഎഫ് ജില്ലാ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 12 ദേശീയ യുവജന ദിനത്തിന്റെ ഭാഗമായാണ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ വിവേകാനന്ദ ദർശനങ്ങളുടെ പ്രസക്തിയും മതേതര ഇന്ത്യയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചത്. ഇ വി അനീഷ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ. കെ സമദ്, അഷ്റഫലി കാളിയത്ത്, അഡ്വ. ഷഫീർ കിഴിശ്ശേരി, എം. ജയരാജ്, രജനി മനോജ് തുടങ്ങിയവർ സംസാരിച്ചു. അനീഷ് വലിയകുന്ന് സ്വാഗതവും ഷഫീഖ് കുറ്റിപ്പുറം നന്ദിയും പറഞ്ഞു.
എഐവൈഎഫ് കായംകുളത്ത് സംഘടിപ്പിച്ച ‘വിവേകാനന്ദ ദർശനങ്ങളുടെ പ്രസക്തിയും മതേതര ഇന്ത്യ യും’ എന്ന സെമിനാർ എഐവൈഎഫ് മുൻ സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ബൈരഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു.
സിപിഐ മണ്ഡലം സെക്രട്ടറിമാരായ എ എസ് സുനിൽ, എൻ ശ്രീകുമാർ, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനു ശിവൻ, ആർ അഞ്ജലി, നേതാക്കളായ ആദർശ് ശിവൻ, അംജാദ് സുബൈർ, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ഷിജി, എഐവൈഎഫ് ജില്ലാ എക്സി ക്യുട്ടീവ് അംഗം പി അജിത്കുമാർ, മണ്ഡലം പ്രസിഡന്റ് ജെ സിജുമോൻ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി എം രാകേഷ് നന്ദി പറഞ്ഞു.
എഐവൈഎഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ” വിവേകാനന്ദ സ്മൃതി ” സെമിനാർ സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി ബാലചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വിവേകനന്ദ ദർശനങ്ങൾ കാലാതീതമായി യുവതലമുറകൾക്ക് പുതിയ ദിശാബോധം നൽകുന്നതാണ് പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു.
ദേശീയതയും രാജ്യ സ്നേഹവും ചർച്ചയാകുന്ന ഈ കാലത്ത് ഏറെ പ്രസക്തിയുള്ളതാണ് വിവേകാനന്ദന്റെ ജീവിതപാഠങ്ങൾ. രാജ്യത്തിന്റെ വൈവിധ്യങ്ങളെ തകർത്ത് മതം, ആഹാരം, വസ്ത്രം, അഭിപ്രായം തുടങ്ങി എല്ലാത്തിനും കൂച്ചുവിലങ്ങിടുന്ന കാലത്ത് വിവേകാനന ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. തൊഴിലില്ലായ്മ, ജാതി വിവേചനം, ദാരിദ്ര്യം,പട്ടിണി, മതപരമായ അസഹിഷ്ണുത, വർഗീയത എന്നിവയ്ക്കെതിരായുള്ള യുവതലമുറയുടെ രോഷം പ്രകടമാണ്. ധനികരെ കൂടുതൽ ധനികരും പാവപ്പെട്ടവരെ കൂടുതൽ പാവപ്പെട്ടരും ആക്കുന്നതാണ് നവ ഉദാരവൽക്കരണ നയങ്ങൾ. ഭക്ഷണ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും വലിയ ഭീഷണികളെ നേടുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയിലെ വൈവിധ്യങ്ങളെ കുറിച്ചും സംസ്കാരത്തെ കുറിച്ചും സംസ്ഥാനങ്ങളെ കുറിച്ചും എല്ലാം പരാമർശിച്ച വിവേകാനന്ദൻ അയോധ്യയെക്കുറിച്ച് എവിടെയും സൂചിപ്പിച്ചിട്ടില്ല എന്ന് സ്വാമി വിശ്വഭദ്രാനന്ദ ചൂണ്ടിക്കാണിച്ചു.എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ലിനി ഷാജി നന്ദിയും രേഖപ്പെടുത്തി.സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി പ്രദീപ്കുമാർ, എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി പി സുനിൽ, വി കെ വിനീഷ്,കനിഷ്കൻ വല്ലൂർ എന്നിവർ സംസാരിച്ചു.
എഐവൈഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ മഹാത്മഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് ലെറ്റേഴ്സ് അസ്സിസ്റ്റന്റ് പ്രൊഫസർ ഡോ.ഹരികുമാർ ചങ്ങമ്പുഴ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് കെ രഞ്ജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം അഡ്വ. ബിനു ബോസ്, മണ്ഡലം സെക്രട്ടറി വി വൈ പ്രസാദ്, സെക്രട്ടേറിയേറ്റംഗം യുഎൻ ശ്രീനിവാസൻ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി എസ് ഷാജോ, പ്രസിഡൻ്റ് അമൽ രാജ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ കെ രാജേഷ്, സജീവ് ബി ഹരൻ, സന്തോഷ് കുമാർ എൻ എസ്, ജില്ലാ കമ്മിറ്റിയംഗം ജിഷ റാണി തുടങ്ങിയവർ സംസാരിച്ചു.
വിവേകാനന്ദ ദർശനകളെ സംഘപരിവാര സംഘടനകൾ അട്ടിമറിക്കുന്നുവെന്ന് എഐഎസ്എഫ് മുൻ ദേശിയ സെക്രട്ടറിയും മുൻ പി എസ് സി മെമ്പറുമായ ഡോ: ജിനു സക്കറിയ ഉമ്മൻ. എല്ലാവരെയും സ്നേഹിക്കുവാനും ഉൾകൊള്ളുവാനും പ്രേരിപ്പിക്കുന്നതാണ് വിവേകാനന്ദ ദർശനങ്ങൾ. ശരിയായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജന്മദിനം ദേശിയ യുവ ജനദിനമായി കൊണ്ടാടുന്നു. എന്നാൽ ഇന്ന് കേന്ദ്രഭരണത്തിന്റെ തണലിൽ രാജ്യത്ത് സംഘപരിവാർ സംഘടനകൾ സമൂഹത്തിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്നും യുവജനങ്ങൾ ഇതിനെതിരെ പ്രതിരോധം തീർക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.സെമിനാറിൽ എ ഐ വൈ എഫ് ജില്ലാ പ്രസിഡൻ്റ് പി കെ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ ആർ റെനീഷ്,സംസ്ഥാന കമ്മറ്റിയംഗങ്ങളായ ഡിവിൻ കെ ദിനകരൻ, ആൽ വിൻ സേവ്യർ ജില്ലാ സഹ ഭാ രവാഹികളായ പി എം നിസാം മുദ്ധീൻ, റോക്കി ജിബിൻ, കെ ആർ പ്രതീഷ്, പി കെ ഷി ഫാ സ് എന്നിവർ പ്രസംഗിച്ചു.
എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവേകാനന്ദ സ്മൃതി ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. വർഗീയതക്കെതിരായ പോരാട്ടത്തിൽ വിവേകാനന്ദന്റെ ദർശനങ്ങൾ എക്കാലവും കരുത്തുപകരുന്നതാണെന്നും, രാജ്യത്തെ ഭിന്നിപ്പിക്കാൻ പരിശ്രമിക്കുന്നതിനെതിരെ ഇന്ത്യൻ യുവത്വം അണി ചേരണമെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎ ഫ് ജില്ലാ പ്രസിഡൻ്റ് ആദർശ് കൃഷ്ണ അധ്യക്ഷത വഹിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജില്ലാ അസിസ്റ്റന്റ്റ് സെക്രട്ടറി അരുൺ കെ എസ്, സംസ്ഥാന കൗൺസിൽ അംഗം എ എസ് ആനന്ദകുമാർ, എഐവൈഎഫ് ജില്ലാ സെക്രട്ടറി ആർ എസ് ജയൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി ശരൺ ശശാങ്കൻ, എഐവൈഎഫ് ജില്ലാ ജോ യിൻ്റ് സെക്രട്ടറി ജെ അരുൺബാബു എന്നിവർ സം സാരിച്ചു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം അൽജിഹാൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് കണ്ണൻ എസ് ലാൽ നന്ദിയും പറഞ്ഞു.
എഐവൈഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവേകാനന്ദ ദർശനങ്ങളുടെ പ്രസക്തിയും മതേതര ഇന്ത്യയും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ സിപിഐ ജില്ലാ എക്സി. അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു. മതദർശനങ്ങളെ ഭൗതിക ചിന്തയുമായ് ചേർത്ത് ആധുനിക വത്ക്കരിക്കുന്നതിനാണ് വിവേ കാനന്ദ ദർശനങ്ങൾ ഊന്നൽ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നട ത്തുന്ന സംഘപരിവാര ഫാസിസ്റ്റ് ആശയങ്ങൾക്ക് എതിരാണ് വിവേകാനന്ദ ദർശനങ്ങളെന്നും അജയ് ആവള പറഞ്ഞു. എഐവൈഎഫ് ജില്ലാ ആക്ടിംഗ് സെക്രട്ടറി അഭിജിത്ത് കോറോത്ത് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ടിഎം പൗലോസ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ പി ബിനൂപ്, എൻ. അനുശ്രീ, ദിലീപ് അടിവാരം, റിജേഷ് കുമാർ എന്നിവർ സംസാരിച്ചു.
എഐവൈഎഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവേകാനന്ദാ സ്മൃതി ദിനത്തിൽ സംഘടിപ്പിച്ച ജില്ലാതല സെമിനാർ തിരുവല്ല റോസമ്മ പുന്നൂസ് സ്മാരക ഹാളിൽ സിപിഐ ജില്ലാ അസ്സി: സെക്രട്ടറി അഡ്വ. കെ ജി രതിഷ് കുമാർ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീനാദേവി കുഞ്ഞമ്മ മോഡറേറ്റർ ആയിരുന്നു. എ ഐ വൈ എഫ് ജില്ലാ പ്രസിഡൻ്റ് സുഹാസ് എം ഹനീഫ്, ജില്ലാ ജോ.സെക്രട്ടറി ജോബി പിടിയേക്കൽ, മഞ്ചു റാന്നി, വിപിൻ പൊന്നപ്പൻ, വി കെ പ്രമോൻ, മനു പരുമല, അനിഷ് സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.