ഓച്ചിറ: ഭരണഘടനാ വിരുദ്ധനായ ഗവര്‍ണറെ പിന്‍വലിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എഐവൈഎഫ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവര്‍ണറുടെ പ്രതീകാത്മക കോലം കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. എഐവൈഎഫ് മണ്ഡലം പ്രസിഡൻ്റ് ആർ നിധിൻരാജിൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം എഐവൈഎഫ് ജില്ലാ ജോയിൻ്റ് സെക്രട്ടറി ആർ ശരവണൻ ഉദ്ഘാടനം ചെയ്തു.
സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കി മാറ്റുവാനാണ് ചാൻസിലർ കൂടിയായ ഗവർണർ ശ്രമിക്കുന്നത്. കേരളം ആർജ്ജിച്ചെടുത്ത വിദ്യാഭ്യാസപരമായ പുരോഗതിയും മതനിരപേക്ഷതയും ഇല്ലായ്മ ചെയ്ത്, ക്രമസമാധാനം തകർത്ത് അതുവഴി കേന്ദ്ര ഗവൺമെൻ്റിന് രാഷ്ട്രീയലാഭം ഉണ്ടാക്കി കൊടുക്കുവാനുള്ള പരിശ്രമമാണ് ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് എഐഎസ്എഫ് മണ്ഡലം സെക്രട്ടറി എസ് കാർത്തിക്, സിപിഐ ലോക്കൽ കമ്മിറ്റി അംഗം കെ എസ് സന്തോഷ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി അരവിന്ദ് സുരാജ് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി എസ് ശ്യാംകുമാർ നന്ദിയും രേഖപ്പെടുത്തി.
ഓച്ചിറ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ എഐവൈഎഫ് മണ്ഡലം എക്സിക്യൂട്ടീവ് അംഗം എസ് ശ്രീഹരി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ആർ ആശാദേവി, ആർ അഭിരാജ്, സജീർ, ജയകൃഷ്ണൻ, എസ്.ശ്രീക്കുട്ടി, ഷിബി എന്നിവർ നേതൃത്വം നൽകി.