തിരൂർ: തിരൂർ റെയിൽവേ ഫൂട്ട് ഓവർബ്രിഡ്ജ് അടിയന്തിരമായി നവീകരിച്ച് തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് തിരൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സണ് നിവേദനം നൽകി.
തിരൂർ റയിൽവേ മേൽപ്പാലം അപ്രോച്ച് റോഡിന്റെ നിർമ്മാണം നടക്കുന്നതിനാൽ കാൽനട യാത്രക്കാർ കൂടുതലായും ഉപയോഗിച്ചു വന്നിരുന്നത് റയിൽവേ ഫൂട്ട് ഓവർ ബ്രിഡ്ജായിരുന്നു. അപകടാവസ്ഥയിൽ തുടരുന്ന ഫൂട്ട് ഓവർ ബ്രിഡ്ജ് നവികരണവുമായി ബന്ധപ്പെട്ട് നഗരസഭ റയിൽവേയെ സമീപി ച്ചിരുന്നു. എസ്റ്റിമേറ്റ് പ്രകാരം 20 ലക്ഷം രൂപ നഗരസഭ അടക്കുകയും ചെയ്തു.
എന്നാൽ ടെണ്ടർ നടപടി വൈകിയതാണ് നവ കരണത്തിന് കാലതാമസം നേരിട്ടത്. ഇനിയും കാലതാമസം നേരിട്ടാൽ ശക്തമായ സമരവുമായി മുന്നോട്ട് പോവുമെന്ന് എഐവൈഎഫ് തിരൂർ മണ്ഡലം സെക്രട്ടറി ടി വി ഫാസിലും പ്രസിഡന്റ് ബാബു വൈരങ്കോടു പറഞ്ഞു. റയിൽവേ ആവശ്യപ്പെട്ടയുടനെ തന്നെ അടച്ചിരുന്നുവെന്നും ടെണ്ടർ നടപടി പൂർത്തിയാവുന്ന മുറക്ക് നവീകരണ പ്രവർത്തി പൂർത്തീകരിച്ച് അടിയന്തിരമായി തുറന്നു കൊടുക്കുന്നതിനാവശ്യമായ നടപടി കൈകൊള്ളുമെന്നും ചെയർപേഴ്സൺ എ പി നസീമ പറഞ്ഞു.