Thursday, November 21, 2024
spot_imgspot_img
HomeKeralaകാസർകോട് നഗരസഭയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക: എഐവൈഎഫ്

കാസർകോട് നഗരസഭയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക: എഐവൈഎഫ്

കാസർകോട്: കാസർകോട് നഗരസഭയിൽ കുടിവെള്ളക്ഷാമത്തിനു പരിഹാരം ആവശ്യപ്പെട്ട് എഐവൈഎഫ് രം​ഗത്ത്. ന​ഗരസഭ പരിധിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഹൈവേയുടെ പണി നടക്കുമ്പോൾ പിഎച്ച്ഡിയുടെ പൈപ്പ് ലൈൻ പലയിടത്തും പൊട്ടിക്കിടന്ന് കുടിവെള്ളം ഒലിച്ച് പോവുകയാണ്. ഇതുമൂലം നഗരസഭയിൽ പലയിടത്തും കുടിവെള്ളം ലഭിക്കുന്നില്ല. അധികാരികൾ ഇടപെട്ട് ഇതിന് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് എഐവൈഎഫ് കാസർകോട് മണ്ഡലം ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ക്യാമ്പ് എഐവൈഎഫ് കാസർകോട് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. നവീൻ തലക്ലായി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സുനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി കെ കുഞ്ഞിരാമൻ, പാർട്ടി നേതാക്കളായ ബിജു ഉണ്ണിത്താൻ , തുളസീധരൻ വളാനം , കിഷോർ കുമാർ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ പ്രസിഡന്റ് : ഉണ്ണികൃഷ്ണൻ മാടിക്കാൽ സെക്രട്ടറി : ശ്രീജിത്ത് കുറ്റിക്കോൽ വൈസ്. പ്രസിഡന്റ് : ഹരിദാസ് പെരുമ്പള ജോ. സെക്രട്ടറി: നവീൻ തലക്ലായി

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares