കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾ പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രസർക്കാർ പ്രത്യേക സഹായം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ഇന്ന് ചുരൽമലയിൽ നിന്നു കല്പറ്റയിലേക്ക് അതിജീവന മാർച്ച് നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ അറിയിച്ചു.
‘വയനാട് ദുരന്തം; കേന്ദ്ര സഹാ യം എവിടെ?’ എന്ന മുദ്രാവാക്യവുമായാണ് മാർച്ച്. അഞ്ഞൂറിലധികം പ്രവർത്തകർ പങ്കെടുക്കുന്ന മാർച്ച് രാവിലെ ഒമ്പതിന് ചുരൽ മലയിൽ ഉരുൾപൊട്ടൽ അതിജീ വിതയും ആശാവർക്കറും കുടിയായ ഷൈജ ബേബി ഫ്ലാഗ് ഓഫ് ചെയ്യും. സമാപന സമ്മേളനം വൈകിട്ട് മൂന്നിന് കല്പറ്റ ഹെഡ് പോസ്റ്റ‌് ഓഫിസ് പരിസരത്ത് സംവിധായകൻ മനോജ് കാനായി ഉദ്ഘാടനം ചെയ്യും. എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്മോൻ എന്നിവരുടെ നേതൃത്വത്തിലാണ് ജാഥ.
ഡിസിസി ട്രഷറർ എൻ എം വി ജയന്റെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ഐ സി ബാലകൃഷ്ണൻ എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വൈകിട്ട് അഞ്ചിന് എംഎൽഎ ഓഫിസി ലേക്ക് മാർച്ച് നടത്തുമെന്നും നേതാ ക്കൾ അറിയിച്ചു. ബത്തേരിയിൽ കോൺഗ്രസ് നിയന്ത്രണത്തിലു ള്ള സഹകരണ ബാങ്കുകളിൽ നിയമനം വാഗ്ദാനം ചെയ്ത‌് പണം വാങ്ങിയത് എംഎൽഎയുടെ നിർ ദേശപ്രകാരമാണെന്ന് വിജയന്റെ കുറിപ്പിൽ പറയുന്നുണ്ട്. വിജയനും മകനും ആത്മഹത്യ ചെയ്യാനിടയായ സാഹചര്യങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. ആത്മഹത്യയ്ക്ക് ഉത്തരവാദിയായ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ജിസ്മോൻ അറിയിച്ചു.