തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയെ എഐവൈഎഫ് സ്വാഗതം ചെയ്തു. ഇടതുപക്ഷ നയത്തിന്‍റെ വിജയമാണിതെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും പ്രസ്താവനയില്‍ പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതു വയസ്സാക്കിയ ഉത്തരവാണ് സര്‍ക്കാര്‍ മരവിപ്പിച്ചത്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചത് എഐവൈഎഫ് നിലപാടിന്‍റെ വിജയമാണെന്ന് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ വ്യക്തമാക്കി. പെൻഷൻ പ്രായം വർദ്ധിപ്പിക്കവാനുള്ള തീരുമാനം പിൻവലിച്ച ഇടതു സർക്കാരിന് അഭിവാദ്യങ്ങളർപ്പിച്ച് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ രംഗത്തെത്തി. പെൻഷൻ പ്രായം വർദ്ധനവിനെ എതിർത്ത് ആദ്യം പ്രതികരിച്ച യുവജന സംഘടന എഐവൈഎഫ് ആണെന്നും അദ്ദേഹം പറഞ്ഞു.
പെന്‍ഷന്‍ പ്രായവുമായി ബന്ധപ്പെട്ട തുടർ നടപടികൾ വേണ്ടെന്നാണ് മന്ത്രി സഭ യോഗം തീരുമാനിച്ചത്. പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഉത്തരവ് വന്നപ്പോൾ ആദ്യം തന്നെ എഐവൈഎഫ് എതിർപ്പുമായി രംഗത്തു വന്നിരുന്നു. യുവജനങ്ങളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് പിന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് നിവേദനം നൽകി. തീരുമാനത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങുമെന്ന് എഐവൈഎഫ് മുന്നറിയിപ്പ് നൽകി. തുടർന്നു സർക്കാർ ഉത്തരവിൽ നിന്ന് പിന്നോട്ട് പോവുകയായിരുന്നു.