മലപ്പുറം: സന്തോഷ് ട്രോഫി മത്സരത്തെ ആഘോഷമാക്കാൻ ഒരുങ്ങി എഐവൈഎഫ്. ഏറ്റവും കൂടുതൽ ഫുട്ബോൾ താരങ്ങളെ സമ്മാനിച്ച മലപ്പുറത്തിന്റെ മണ്ണിലൂടെ പന്തുരുളിച്ചു കൊണ്ട് സന്തോഷ്ട്രോഫിക്ക് സ്വാഗതമരുളാൻ എഐവൈഎഫിന്റെ മലപ്പുറം ജില്ലാ കമ്മറ്റിയും ഒപ്പം ചേരുന്നു.
പന്ത് വരവ് എന്ന പേരിൽ എഐവൈഎഫ് നടത്തുന്ന പരിപാടി ഏപ്രിൽ 14 നു ഉച്ചക്ക് 2 മണിക്ക് കൊണ്ടോട്ടിയിൽ പ്രശസ്ത ഫുട്ബോൾ താരം അനസ് എടത്തോടിക ആദ്യ കിക്ക് നടത്തി ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് 22 കിലോമീറ്റർ ദൂരം മുൻ സന്തോഷ് ട്രോഫിതാരങ്ങളടക്കം പലപ്രമുഖ താരങ്ങളും പ്രാദേശിക ഫുട്ബോൾ താരങ്ങളും കാൽപന്തിനെ നെഞ്ചിലേറ്റിയ ആരാധകരും പന്തിനെ പാസ് ചെയ്ത് കോട്ടപടിയിലെത്തിക്കും. കോട്ടപ്പടിയിലെത്തുന്ന പന്തിനെ സിപിഐ കേന്ദ്ര കൺട്രോൾ കമ്മീഷൻ അംഗം പന്ന്യൻ രവീന്ദ്രൻ പന്ത് വലിയിലേക്ക് തൊടുത്തുവിടുന്നതോടെ പരിപാടിക്ക് സമാപനമാവും.