Thursday, November 21, 2024
spot_imgspot_img
HomeKeralaഅടൂരിന്റെ രാജി സ്വാഗതാർഹം; ജാതിക്കെതിരെ പോരാടുന്നവരെ അപമാനിക്കരുത്: എഐവൈഎഫ്

അടൂരിന്റെ രാജി സ്വാഗതാർഹം; ജാതിക്കെതിരെ പോരാടുന്നവരെ അപമാനിക്കരുത്: എഐവൈഎഫ്

തിരുവനന്തപുരം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്ന്‌ അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ചത് സ്വാഗതാർഹമെന്ന് എഐവൈഎഫ്. എഐവൈഎഫ് സംസ്ഥാന നേതൃത്വം പുറത്തിറക്കിയ പ്രസ്താവനയിലാണ് അടൂരിന്റെ രാജി സ്വാ​ഗതം ചെയ്യുന്നതായി അറിയിച്ചത്. ജാതി വെറിയനായ ശങ്കർ മോഹനെ പിന്തുണച്ചാൽ അടൂരിനെതിരെ ശക്തമായ സമരം നടത്തുമെന്ന് നേരത്തെ എഐവൈഎഫ് മുന്നറിയിപ്പ് നൽകിയിരുന്നു.

പുരോഗമന കാലത്ത് അടൂർ ഗോപാലകൃഷ്ണനെ പോലെയുള്ളവർ പിന്തിരിപ്പൻ നിലപാടുകൾ സ്വീകരിക്കുന്നത് നിരാശാജനകമാണെന്ന് എഐവൈഎഫ് നേതൃത്വം വ്യക്തമാക്കി.

വിദ്യാർത്ഥി സമരത്തെ തള്ളിപ്പറയുന്ന, ജാതിയതയ്ക്ക് എതിരെ പോരാടുന്നവരെ പരിഹസിക്കുന്ന സമീപനത്തിൽ നിന്ന്‌ അടൂർ ഗോപാലകൃഷ്ണൻ പിന്തിരിയണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനും പ്രസിഡന്റ് എൻ അരുണും പ്രസ്താവനയിൽ പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares