തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ രണ്ടാം ഭാഗം പ്രദർശിപ്പിക്കാനൊരുങ്ങി എഐവൈഎഫ്. തിരുവനന്തപുരം ജോയിന്‍റ് കൗണ്‍സില്‍ ഹാളില്‍ ഇന്ന് വൈകുന്നേരം 4.30 നാണ് പ്രദര്‍ശനം. ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗം കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എഐവൈഎഫ് പ്രദർശിപ്പിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന ആഹ്വാനവുമായാണ് എഐവൈഎഫ് ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്.
ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു സംപ്രേക്ഷണം. 2019ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം.
കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മോദി സര്‍ക്കാര്‍ ഫ്രീസ് ചെയ്തതും ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നുണ്ട്