Friday, November 22, 2024
spot_imgspot_img
HomeKeralaപാഠ പുസ്തകങ്ങളിൽ നിന്ന്‌ ഒഴിവാക്കിയ ഗാന്ധി വധവും ആർഎസ്എസ് നിരോധനവും പഠിപ്പിക്കും: എഐവൈഎഫ്

പാഠ പുസ്തകങ്ങളിൽ നിന്ന്‌ ഒഴിവാക്കിയ ഗാന്ധി വധവും ആർഎസ്എസ് നിരോധനവും പഠിപ്പിക്കും: എഐവൈഎഫ്

തിരുവനന്തപുരം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകങ്ങളില്‍ ബിജെപിയുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ വസ്തുതകൾ പുതുതലമുറയിൽ നിന്ന് മറച്ചുവയ്ക്കുന്നതിനു വേണ്ടി പാഠ ഭാ​ഗങ്ങൾ എടുത്ത് കളഞ്ഞ നടപടിയിൽ പ്രതിഷേധവുമായി എഐവൈഎഫ് രം​ഗത്ത്. മുഗള്‍ സാമ്രാജ്യവും കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ വളര്‍ച്ചയും മാത്രമല്ല പാഠപുസ്തകങ്ങളിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നത്. ഗാന്ധി വധവും ആര്‍എസ്എസ് നിരോധനവും പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് എഐവൈഎഫ് വ്യക്തമാക്കി. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പുറത്തിറക്കിയ പ്രസ്താവനയിലാണ് കേന്ദ്ര സർക്കാരിന്റെ ചരിത്ര സത്യങ്ങൾ തേച്ചുമയിച്ചു കളായനുള്ള നടപടികൾക്കെതിരെ പ്രതിരോധം തീർക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കുട്ടികള്‍ ചരിത്ര പഠിക്കരുതെന്ന് സംഘപരിവാര്‍ വാശിപിടിക്കുന്നു. ഗാന്ധിവധത്തിന്റെ കറ കഴുകി കളയാന്‍, ചരിത്രം തന്നെ മാറ്റിയെഴുതാന്‍ ശ്രമിക്കുകയാണ് സംഘപരിവാര്‍ ഭീകരര്‍. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരില്‍, ഇന്ത്യയുടെ ചരിത്രത്തെ, മതതേതരത്വത്തെ, അപ്പാടെ നശിപ്പിക്കാനാണ് ശ്രമെന്ന് എഐവൈഎഫ് ആരോപിച്ചു.

ഗാന്ധി വധത്തേയും ആര്‍എസ്എസ് നിരോധനത്തേയും പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയാലും, ഇന്ത്യന്‍ മതേതര മനസ്സുകളില്‍ നിന്ന് ആ ഓര്‍മ്മകള്‍ മാഞ്ഞുപോകില്ല. പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയ ഭാഗങ്ങള്‍ എഐവൈഎഫ് പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും. നിരോധനങ്ങളും വെട്ടിനിരത്തലുകളും മായ്ച്ചു കളയലുകളും കൊണ്ട് ഗാന്ധിഘാതകര്‍ എന്ന പേര് മാറ്റാന്‍ സംഘപരിവാറിനെ അനുവദിക്കില്ലെന്ന് എഐവൈഎഫ് പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares