തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് എഐവൈഎഫ്.
2002-ലെ ഗുജറാത്ത് കലാപത്തിലുൾപ്പെടെ നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ച് വളരെ വ്യക്തമായി തുറന്നുകാട്ടുന്ന ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററി ആണ് ബിബിസി പുറത്തുവിട്ടത്.എന്നാൽ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തി ഇന്ത്യയിൽ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസർക്കാർ നടപടി ഫാസിസമാണെന്ന് എഐവൈഎഫ് പ്രസ്താവനയിൽ പറഞ്ഞു.
വിമർശനങ്ങളെ ഉൾക്കൊള്ളുന്നതിന് പകരം കടുത്ത അസഹിഷ്ണുതയിലൂടെ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തുന്നതിനെ അംഗീകരിക്കാൻ കഴിയില്ല.കേരളത്തിൽ വ്യാപകമായി ഡോക്യുമെന്ററി പ്രദർശനം നടത്തുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിൽ അറിയിച്ചു