ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഐശ്വര്യപൂര്‍ണവും സമൃദ്ധിയും നിറഞ്ഞ ഓണാംശസകള്‍ നേര്‍ന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി. മഹാ പ്രളയങ്ങളും കോവിഡും കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍ തരണം ചെയ്ത് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുകയാണ്. പുതിയ പ്രതീക്ഷകളുടെ ഓണക്കാലമാണിത്. ആഹ്ലാദത്തിന്റെ അന്തരീക്ഷം ഓരോ കുടുംബത്തിലുമുണ്ടാകട്ടേയെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആശംസിച്ചു.
ദുസ്സഹമായ സാഹചര്യത്തിലും അതിജീവനത്തിനായി ഒറ്റക്കെട്ടായി മലയാളികള്‍ പോരാടി. മലവെള്ളത്തേയും മഹാമാരിയേയും നമ്മള് ചെറുത്തു തോല്‍പ്പിച്ചു. വരുംകാലങ്ങളില്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാന്‍ നമുക്ക് സാധിക്കണം.
എല്ലാത്തരം വിദ്വേഷങ്ങള്‍ക്കും എതിരായ മനുഷ്യസ്നേഹത്തിന്റെ സന്ദേശമാണ് ഓണം തരുന്നത്. അസമത്വങ്ങളെ ഒരുമിച്ചു നമുക്ക് ചെറുത്തു തോല്‍പ്പിക്കാം. വരും ഓണക്കാലങ്ങളിലും സന്തോഷവും സമാധാനവും മാനവികതയും ജനാധിപത്യവും നിറഞ്ഞ സമൂഹമായി നമുക്ക് മുന്നേറാനാകട്ടെയെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആശംസിച്ചു.