Thursday, November 21, 2024
spot_imgspot_img
HomeKeralaകായികലഹരി യുവതയുടെ ഭാവിയ്ക്ക്: സി കെ ചന്ദ്രപ്പന്‍ സ്മാരക വോളിബോൾ ടൂർണമെന്റുമായി എഐവൈഎഫ്

കായികലഹരി യുവതയുടെ ഭാവിയ്ക്ക്: സി കെ ചന്ദ്രപ്പന്‍ സ്മാരക വോളിബോൾ ടൂർണമെന്റുമായി എഐവൈഎഫ്

വൈക്കം: സി കെ ചന്ദ്രപ്പന്‍ സ്മാരക അഖിലകേരള വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനൊരുങ്ങി എഐവൈഎഫ്. എഐവൈഎഫ് തലയാഴം നോർത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മൂന്നാമത് സി കെ ചന്ദ്രപ്പന്‍ സ്മാരക അഖിലകേരള വോളിബോള്‍ ടൂര്‍ണമെന്റ് 16 മുതല്‍ 19 വരെ തോട്ടകം വളഞ്ഞമ്പലം എം പി സാനു ഫ്‌ളഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. കായികലഹരി യുവതയുടെ ഭാവിയ്ക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് യുവതലമുറയെ മദ്യ-മയക്കുമരുന്ന് ലഹരിയില്‍നിന്നും കായിക ലഹരിയിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിടാണ് ടൂർണമെന്റ് സംഘടിപ്പിക്കുക.

സെന്റ് തോമസ് കോളേജ് പാലാ, സെന്റ് സ്റ്റീഫന്‍സ് കോളേജ് പത്തനാപുരം, ബിപിസി കോളേജ് പിറവം, സെന്റ് ജോര്‍ജ് കോളേജ് അരുവിത്തറ, സിഎംഎസ് കോളേജ് കോട്ടയം, ഡിസ്റ്റ് കോളേജ് അങ്കമാലി, ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, സെന്റ് പീറ്റേഴ്‌സ് കോളേജ് കോലഞ്ചേരി എന്നീ എട്ടു പുരുഷ ടീമുകളാണ് മത്സരിക്കുന്നത്. അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി, അല്‍ഫോന്‍സ കോളേജ് പാലാ എന്നീ വനിതാ ടീമുകളുടെ പ്രദര്‍ശന മത്സരവും ടൂർണമെന്റിൽ അരങ്ങേറും.

ടൂര്‍ണമെന്റിന്റെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. ഭാരവാഹികളായി സി.കെ ആശ എംഎല്‍എ, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, എം.ഡി ബാബുരാജ്, പി സുഗതന്‍, സജീവ് ബി ഹരന്‍ (രക്ഷാധികാരികള്‍), എ.സി ജോസഫ് (ചെയര്‍മാന്‍), പി.എസ് പുഷ്‌കരന്‍, മായാ ഷാജി, പി.ആര്‍ രജനി, ഡി ബാബു, ടി.സി പുഷ്പരാജന്‍, എം.എസ് ധന്യ, സുജിത്ത് സുരേഷ് (വൈസ് ചെയര്‍മാന്‍മാര്‍), കെ.എ കാസ്‌ട്രോ (സെക്രട്ടറി), എം ബിനോയ്, പി.എസ് ഹരിക്കുട്ടന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), വി.എന്‍ ഹരിയപ്പന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares