ചെമ്മനാട്: പരവനടുക്കം-ദേളി-കാഞ്ഞങ്ങാട് റൂട്ടിൽ നിർത്തിവെച്ച കെഎസ്ആർടിസി ബസ് സർവ്വീസുകൾ പുനസ്ഥാപിക്കണമെന്ന് എഐവൈഎഫ് ചെമ്മനാട് മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പരവനടുക്കം, തലക്സായി, ദേളി, കൂവത്തൊട്ടി പ്രദേശങ്ങളിലെ ജനങ്ങളും വിദ്യാർത്ഥികളും കാലങ്ങളായി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുവാൻ ഈ സർവ്വീസ് ആശ്രയിച്ചിരുന്നു. കോവിഡ് കാലത്ത് ജില്ലയിൽ റൂട്ടുകൾ വെട്ടിക്കുറച്ചതിൽ പലതും ഇപ്പോഴും പുനസ്ഥാപിച്ചിട്ടില്ല. അതിനാൽ ഈ റൂട്ടുകൾ എത്രയും പെട്ടെന്ന് അധികാരികൾ പുനസ്ഥാപിച്ചു യാത്രാക്ലേശം പരിഹരിക്കണം. കോളിയടുക്കത്ത് വിനോദ് കുമാർ തലക്ലായി നഗറിൽ നടന്ന സമ്മേളനം എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ധനീഷ് ബിരിക്കുളം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് നിധിൻ മുതലപ്പാറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നവീൻ തലക്ലായി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സുധീഷ് കുന്നുമ്മൽ രക്തസാക്ഷി പ്രമേയവും, അനീഷ് ബേനൂർ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സിപിഐ ചെമ്മനാട് ലോക്കൽ സെക്രട്ടറി തുളസീധരൻ വളാനം, ബേനൂർ സെക്കന്റ് ബ്രാഞ്ച് സെക്രട്ടറി ഭാസ്കരൻ അടുക്കം, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗങ്ങ ളായ ഉണ്ണികൃഷ്ണൻ മാടിക്കാൽ, ഹരിദാസ് പെരുമ്പള എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ: സുധീഷ് കുന്നുമ്മൽ (പ്രസിഡന്റ്), സതീഷ് കോളിയടുക്കം, ശ്രീപാർവ്വതി(വൈ. പ്രസിഡ ന്റ്), നിധിൻ മുതലപ്പാറ (സെക്ര ട്ടറി), അനീഷ് ബേനൂർ, ശരത് ബാബു(ജോ. സെക്രട്ടറി).