Friday, November 22, 2024
spot_imgspot_img
HomeKeralaചക്കുളത്തുകാവ് പൊങ്കാല; ലഘുഭക്ഷണ വിതരണവും ശുചീകരണ പ്രവർത്തനങ്ങളുമായി എഐവൈഎഫ്

ചക്കുളത്തുകാവ് പൊങ്കാല; ലഘുഭക്ഷണ വിതരണവും ശുചീകരണ പ്രവർത്തനങ്ങളുമായി എഐവൈഎഫ്

ക്കുളത്തുകാവ് പൊങ്കാലയുടെ ഭാ​ഗമായെത്തുന്ന ഭക്തർക്ക് ഭക്ഷണമൊരുക്കി എഐവൈഎഫ്. എഐവൈഎഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൊങ്കാലയ്ക്കെത്തുന്നവർക്കായി ലഘുഭക്ഷണവും പാനീയവും വിതരണം ചെയ്തത്. എഐവൈഎഫ് തിരുവല്ല മണ്ഡലം സെക്രട്ടറി അനീഷ് സുകുമാരൻ തിരുവല്ല ടൗണിൽ കെഎസ്ആർടിസി ജങ്ഷനിൽ ലഘുഭക്ഷ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പൊങ്കാലയ്ക്കു ശേഷം തിരുവല്ല ടൗൺ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങളും എഐവൈഎഫ് ഭ​ഗത്‌സിങ് യൂത്ത് ഫോഴ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പൊങ്കാലയോട് അനുബന്ധിച്ച് വഴിയോരങ്ങളിൽ ഉപേക്ഷിച്ച പ്ലാസ്റ്റിക്ക്കുൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്തുകൊണ്ട് എഐവൈഎഫ് പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ശുചീകരണ പരിപാടികളുടെ ഉദ്ഘാടനം സിപിഐ തിരുവല്ല ടൗൺ ലോക്കൽ കമ്മിറ്റി അംഗം അനിൽ കുമാർ മുത്തൂർ നിർവഹിച്ചു.

എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം വിഷ്ണു ഭാസ്കർ, സി പി ഐ ലോക്കൽ കമ്മിറ്റി അംഗം അനിത പ്രസാദ് , എഐവൈഎഫ് തിരുവല്ല ടൗൺ മേഖല പ്രസിഡന്റ് ശ്രീവൽസ്‌ തമ്പി, ജോയിൻ സെക്രട്ടറി ലിജു വർഗീസ്, കമ്മിറ്റി അംഗങ്ങളായ ഹരികൃഷ്ണൻ, ബിൻസൺ ജോർജ്, മനോജ് കൊച്ചുവീട്ടിൽ , വർഗീസ് ഈപ്പൻ, ജ്യോതിഷ് ജോയ് എന്നിവർ പരിപാടികൾക്കെല്ലാ നേതൃത്വം നൽകി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares