എഐവൈഎഫ് പുതുപ്പള്ളി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2022-23 അധ്യായന വർഷം എസ്എസ്എൽസി – പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും, പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് നീതുഷാ രാജ് അധ്യക്ഷത വഹിച്ച ചടങ്ങ് കേരള യൂണിവേഴ്സിറ്റി സിന്റിക്കറ്റ് അംഗം അഡ്വ. എ. അജികുമാർ ഉദ്ഘാടനം നിർവഹിച്ചു. മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം അസ്സി. പ്രൊഫസർ എം. എച്ച്. രമേശ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
മേഖലാ സെക്രട്ടറി രതീഷ്.ജെ.എം സ്വാഗതം ആശംസിച്ച ചടങ്ങിൽ , എഐവൈഎഫ് ജില്ലാ വൈസ്. പ്രസിഡന്റ് എസ് ശ്രീജേഷ്, മണ്ഡലം സെക്രട്ടറി രാകേഷ്, മണ്ഡലം പ്രസിഡന്റ് സിജുമോൻ, ജില്ലാ കമ്മിറ്റിയംഗം മഞ്ജു, സിപിഐ പുതുപ്പള്ളി എൽസി സെക്രട്ടറി കലേഷ് അരവിന്ദാഷൻ, കേന്ദ്ര – സംസ്ഥാന അവാർഡ് ജേതാവ് ശാന്തിനികേതനം ആനന്ദൻ, എൽസി അംഗങ്ങൾ ആയ അഡ്വ. എസ്. സജീവ്, അനിരുദ്ധൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ചടങ്ങിൽ കേരളാ യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് അംഗമായി നാലുകൊല്ലം പൂർത്തിയാക്കുന്ന അ‍്വ. എ. അജികുമാർ സാറിനെ എഐവൈഎഫ് പുതുപ്പള്ളി മേഖലാ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.
പ്രദേശത്തെ മികച്ച പാരലൽ കോളേജായ എക്‌സലന്റ് ടോട്ടോറി പ്രിൻസിപ്പൽ ഹരിമോഹൻ കുമാർ സാറിനെയും, അമൃത ടി. വി കോമഡി മാസ്റ്റേഴ്സ് ഫെയിമും എഐവൈഎഫ് മണ്ഡലം വൈസ് പ്രസിഡന്റുമായ നിസാം സാഗറിനെയും ചടങ്ങിൽ ആദരിച്ചു. എഐവൈഎഫ് മേഖലാ വൈസ് പ്രസിഡന്റ് ചിത്രലേഖ കൃതജ്ഞതയർപ്പിച്ചു സംസാരിച്ചു. എഐവൈഎഫ് മേഖല കമ്മിറ്റി അംഗങ്ങളായ സജി, അനൂപ്, വിനീത്, ശാലോം, തീർത്ഥ, ദീപ്തി, പ്രവീണ, രശ്മി, തുടങ്ങിയവർ പങ്കെടുത്തു.