ഈരാറ്റുപേട്ട: ജനകീയ തട്ടുകടയുമായി എഐവൈഎഫ്. ദുരന്ത ഭൂമിയായി മാറിയ മുണ്ടകൈയിലെ നിരാലംബരായ ജനങ്ങളെ അധിവസിപ്പിക്കുന്നതിന്റെ ഭാഗമായി എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ഒരുക്കുന്ന 10 വീടുകളുടെ നിർമ്മാണത്തിനായി തുക കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈരാറ്റു പേട്ട യൂണിറ്റ് കമ്മിറ്റി കാമ്പയിനുമായി രംഗത്തെത്തുന്നത്.
സെൻട്രൽ ജംഗ്ഷനിൽ ഒരുക്കിയ തട്ടുകടയിൽ ഭക്ഷണം വിളമ്പി കൊടുത്തുകൊണ്ട് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ് കാമ്പയിന് ഉദ്ഘാടനം ചെയ്തു. ദുരന്തബാധിതര്‍ക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഭാഗമായാണ് എഐവൈഎഫ് ഈരാറ്റുപേട്ട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ തട്ടുകട സംഘടിപ്പിച്ചത്. സിപിഐ മണ്ഡലം സെക്രട്ടറി ഇ കെ മുജീബ്, അസിസ്റ്റ് സെക്രട്ടറി പി എസ് സുനിൽ, പി എസ് ബാബു, എഐവൈഎഫ് മണ്ഡലം സെക്രട്ടറി ആർ രതീഷ് തുടങ്ങിയവർ സംസാരിച്ചു.