തിരുവല്ല: പരുമല പദയാത്രികർക്ക് മെഡിക്കൽ ഹെൽപ്പ് ഡെസ്കും ലഘുഭക്ഷണ-പാനീയ വിതരണവും സംഘടിപ്പിച്ച് എഐവൈഎഫ്. എഐവൈഎഫ് തിരുവല്ല ടൗൺ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത് . തിരുവല്ല ടൗണിൽ ബിഎസ്എൻഎൽ ജംഗ്ഷനിൽ നടത്തിയ മെഡിക്കൽ ഹെൽപ്പ് ഡെസ്ക്കും, ലഘു ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ ജോയിൻ സെക്രട്ടറി ജോബി പി തോമസ് നിർവഹിച്ചു.
സിപിഐ മണ്ഡലം കമ്മിറ്റി അംഗം അനു സി കെ , ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജയാ സി ടി , അനിൽ മുത്തൂർ, അനിത പ്രസാദ് , എഐവൈഎഫ് മേഖല പ്രസിഡന്റ് ശ്രീവൽസ് തമ്പി, സെക്രട്ടറി വിഷ്ണു ഭാസ്കർ , ജോയിൻ സെക്രട്ടറി ലിജു വർഗീസ് , കമ്മിറ്റി അംഗങ്ങളായ ഹരികൃഷ്ണൻ , മനോജ് കൊച്ചുവീട്ടിൽ , ജിജോ ചാക്കോ , എലിസബത്ത് എന്നിവർ നേതൃത്വം നൽകി.