അരുവിക്കര: വയനാട് ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന 10 വീടുകളുടെ നിർമ്മാണത്തിനായുള്ള ഫണ്ട് കണ്ടെത്താൻ അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഗാ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. മണ്ഡലത്തിലെ വിവിധ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ട് ചലഞ്ച്, വാട്ടർ ടാങ്ക് ക്ലീനിങ്ങ്, ശുചികരണം, ലുങ്കി ചലഞ്ച്, ഡിന്നർ ചലഞ്ച്, ആക്ര ചലഞ്ച് ഉൾപെടെ നടത്തി പണ സമാഹരണം നടന്നിരുന്നു ബിരിയാണി ചലഞ്ച് ജില്ലാ പ്രസിഡന്റ് കണ്ണൻ എസ് ലാൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി സന്ദീപ്, പ്രസിഡന്റ് ആഷിക് ബി സജീവ്, ജില്ലാ കമ്മിറ്റി അംഗം വിജി, മണ്ഡലം ജൊ സെക്രട്ടറി രാഹുൽ, വൈസ് പ്രസിഡന്റ് റിജാസ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അതുൽ കൃഷ്ണൻ, ശരത് മോഹൻ, അതുൽ മഞ്ചം മൂല, അക്ഷയ്, വൈശാഖ്, രതീഷ്, അൽ അമീൻ, അക്ഷയ്, ശ്രീകുമാർ, രാംജിത്ത്, നന്ദു തുടങ്ങിയവർ നേതൃത്വം നൽകി.