എഐവൈഎഫ് മുഖത്തല മണ്ഡലം കമ്മിറ്റിയുടെ സ്നേഹസ്പർശം ക്യാമ്പയിന് മയ്യനാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി കേശവൻ മെമ്മോറിയൽ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ തുടക്കമായി. ലഘു ഭക്ഷണ വിതരണ ഉദ്ഘാടനം എഐവൈഎഫ് മുഖത്തല മണ്ഡലം സെക്രട്ടറി ആർ ഹരീഷ് നിർവഹിച്ചു.
മുഖത്തല മണ്ഡലം പ്രസിഡന്റ് ആശാ അഭിലാഷ്, സിപിഐ മുഖത്തല മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ലൈല, ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേന്ദ്രൻ, എഐവൈഎഫ് മയ്യനാട് മേഖലാ കമ്മിറ്റി സെക്രട്ടറി അനർഷ,ഹോസ്പിറ്റൽ സൂപ്രണ്ട് ശ്രീ ശശി, വിഷ്ണു, ശ്യാം,രജി അനർശ, മായ, അനസ്, അഭിലാഷ്,അഭിരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു