കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. നിയമം നടപ്പാക്കാൻ കേന്ദ്ര സർക്കാറിനെ അനുവദിക്കില്ലെന്നും ഫാസിസ്റ്റ് നടപടികൾക്കെതിരെ ശക്തമായി പോരാടുമെന്നും പ്രഖ്യാപിച്ച് പ്രവർത്തകർ മാർച്ചിൽ അണി നിരന്നു. കോഴിക്കോട് കടപ്പുറം രക്തസാക്ഷി സ്തൂപത്തിനടുത്ത് നിന്നും ആരംഭിച്ച മാർച്ച് ഫ്രീഡം സ്ക്വയറിൽ സമാപിച്ചു.
എഐവൈഎഫ് സംസ്ഥാന ജോ.സെക്രട്ടറി അഡ്വ. കെ കെ സമദ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ പി ബിനൂപ്, നേതാക്കളായ അഭിജിത്ത് കോറോ ത്ത്, എൻ അനുശ്രീ, ദിലീപ് അടിവാരം, സി കെ ബിജിത്ത് ലാൽ, അനു എൻ തുടങ്ങിയവർ നേതൃത്വം നൽകി.