തിരുവനന്തപുരം: മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവുമായി നൈറ്റ്മാർച്ചുമായി എഐവൈഎഫ്. ജൂലൈ 11, 12 തിയതികളിൽ മണ്ഡലം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നൈറ്റ് മാർച്ച് സംഘിടിപ്പിക്കും.
മതന്യൂനപക്ഷങ്ങൾക്കെതിരായി സംഘപരിവാർ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പട്ടാണ് എഐവൈഎഫ് നൈറ്റ്മാർച്ച് സംഘടിപ്പിക്കുക. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള സംഘപരിവാർശക്തികളുടെ ഗൂഢതന്ത്രങ്ങളുടെ പരിണിത ഫലമാണ് മണിപ്പൂർ ജനത അനുഭവിക്കുന്നതെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.