Friday, November 22, 2024
spot_imgspot_img
HomeKeralaമണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം: നൈറ്റ്മാർച്ചുമായി എഐവൈഎഫ്

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം: നൈറ്റ്മാർച്ചുമായി എഐവൈഎഫ്

തിരുവനന്തപുരം: മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ് ഇന്ന് നൈറ്റ്മാർച്ച് സംഘടിപ്പിക്കും. ജൂലൈ 11, 12 തിയതികളിലായി മണ്ഡലം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷോധ മാർച്ച് സംഘിടിപ്പിക്കും.

മതന്യൂനപക്ഷങ്ങൾക്കെതിരായി സംഘപരിവാറും ബിജെപിയും നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പട്ടാണ് എഐവൈഎഫ് നൈറ്റ്മാർച്ച് സംഘടിപ്പിക്കുന്നത്. മണിപ്പൂരിൽ അരങ്ങേറുന്ന കലാപങ്ങൾക്ക് തിരികൊളുത്തിയതിൽ കേന്ദ്രസർക്കാരിനും ബിജെപിക്കും സംഘപരിവാറിനുമുള്ള പങ്ക് പൊതുജനം തിരിച്ചറിയണം.

കലാപത്തിനു അറുതിവരുത്തി മണിപ്പൂർൽ സമാധാനാന്തരീക്ഷം തിരികെകൊണ്ടുവരാൻ ശ്രമിക്കേണ്ട കേന്ദ്രസർക്കാർ കലാപത്തിനു ഒത്താശചെയ്യുന്ന സമീപനമാണ് നാളിതുവരെ ആയി കൈക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള സംഘപരിവാർശക്തികളുടെ ​ഗൂഢതന്ത്രങ്ങളുടെ പരിണിത ഫലമാണ് മണിപ്പൂർ ജനത അനുഭവിക്കുന്നതെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares