മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എഐവൈഎഫ് കൈപ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മതിലകം സെന്ററിൽ ഏകദിന സത്യാഗ്രഹം സംഘടിപ്പിച്ചു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് കെ എം അനോഗ് അധ്യക്ഷത വഹിച്ച സത്യാഗ്രഹ യോഗം സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് മണ്ഡലം സെക്രട്ടറി കെ എ ഷിഹാബ് കാവുങ്ങൽ സ്വാഗതം പറഞ്ഞു. സ്വാമി വിശ്വദാദനന്ദ, ഫാ. പോളി പടയാട്ടി, സിറാജുദ്ധീൻ സഖാഫി എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ കെ സമദ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി, ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, സിപിഐ മണ്ഡലം സെക്രട്ടറി ടി പി രഘുനാഥ്, അസി. സെക്രട്ടറി എ ഡി സുദർശനൻ എന്നിവർ സംസാരിച്ചു.