തലശ്ശേരി : ട്രെയിൻ യാത്രക്കാരുടെ ദുരിതം പരിഹരിക്കുക പാസഞ്ചർ കോച്ചുകൾ വർദ്ദിപ്പിക്കുക വന്ദേ ഭാരതിന്റെ സമയം ക്രമീകരിക്കുക സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയും യാത്ര സുരക്ഷിതത്വം ഉറപ്പ് വരുത്തുക ട്രെയിനിലെ ഫസ്റ്റ് എയ്ഡ് സംവിധാനം കാര്യക്ഷമമാക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് എഐവൈഎഫ് റെയിൽവേ സ്റ്റേഷൻ മാർച്ച് സഘടിപ്പിച്ചു.
തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന മാർച്ച് എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി രജീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി എൻ പ്രഫുൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ വി സാഗർ, പി അനീഷ്, സമിത്ത് കെ. വിജീഷ് കുമാർ എന്നിവർ സംസാരിച്ചു. കെ. ദിപിൻ സ്വാഗതം പറഞ്ഞു.