കൊല്ലം: അഷ്ടമുടി കായലിനെ സംരക്ഷിക്കു എന്ന ആവശ്യമുയർത്തി അഷ്ടമുടി സംരക്ഷണ ജ്വാല സംഘടിപ്പിച്ച് എഐവൈഎഫ്. എഐവൈഎഫ് കൊല്ലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അഷ്ടമുടി സംരക്ഷണ ജ്വാല സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.
കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് ആർ വിജയകുമാർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് എ.രാജീവ്, എഐവൈഎഫ് ദേശീയ കൗൺസിൽ അംഗം വിനീതാ വിൻസന്റ്, എഐവൈഎഫ് കൊല്ലം മണ്ഡലം പ്രസിഡന്റ് ശ്യം രാജ്, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം സഖാവ് ചിഞ്ചു ബാബു തുടങ്ങിയവർ സംസാരിച്ചു.