പട്ടിക്കാട്: മതേതര ഇന്ത്യയെ മതാധിപത്യ രാഷ്ട്രമാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം പി സന്തോഷ് കുമാർ എംപി എഐവൈഎഫ് ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സെക്കുലർ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ചെറുതും വലുതുമായ നിരവധി രാഷ്ട്രങ്ങളിൽ നിന്നും ഇന്ത്യയുടെ പ്രത്യേകത മതേതരത്വമാണെന്ന് എംപി പറഞ്ഞു. നിർഭാഗ്യവശാൽ ഇതിനെ തുരങ്കം വയ്ക്കുന്ന ഒരു പറ്റം ഫാസിസ്റ്റുകളാണ് രാജ്യം ഭരിക്കുന്നത്. ഇവരെയെല്ലാം എതിർത്ത് തോൽപ്പിക്കാൻ ഇന്ത്യയിലെ ഇടതുപാർട്ടികൾക്കെ കഴിയു.
നിരവധി ഭാഷകളും ജീവിത-ഭക്ഷണ രീതികളുമുള്ള ഇന്ത്യയിൽ ഇതെല്ലാം തങ്ങൾ തീരുമാനിക്കുന്നതു പോലെ മതിയെ ന്നാണ് സംഘപരിവാർ ശക്തികൾ നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ പറയുന്നത്.
രാഷ്ട്രപിതാവിനെ അപായപ്പെടുത്തിയ ഗോഡ്സെക്ക് അമ്പലം പണിയാനും അയാളുടെ ഫോട്ടോ പ്രദർശിപ്പിക്കാനുമാണ് ഇവർ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പശുവാണ് ഓക്സിജൻ പുറത്തുവിടുന്നതെന്നും അതിനാൽ പശുവിനെ സംരക്ഷിക്കണമെന്നുമുള്ള അബദ്ധങ്ങൾ വിളമ്പി ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജിനേഷ് പീച്ചി അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി കെ രാജൻ മതേതര ഐക്യദീപം തെളിയിച്ചു. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, മണ്ഡലം സെക്രട്ടറി പി ഡി റെജി, നേതാക്കളായ ടി ആർ രാധാകൃ ഷ്ണൻ, ടി പ്രദീപ് കുമാർ, പ്രസാദ് പരി, ബിനോയ് ഷെബീർ, സനിൽ വാണിയംപാറ, കനിഷ്കൻ വല്ലൂർ തുടങ്ങിയവർ പങ്കെടുത്തു. പട്ടിക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തിൽ 2000 ഓളം പ്രവർത്തകർ പങ്കെടുത്തു.