കൂടൽ: സേവ് ഇന്ത്യ മാർച്ചിന്റെ പ്രചരണാർത്ഥം സെവൻസ് ഫുട്ബോൾ ടൂർണമെന്റുമായി എഐവൈഎഫ് കൂടൽ മണ്ഡലം കമ്മിറ്റി. നാളെയും മറ്റന്നാളുമായി ഇളമണ്ണൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിനു 10,000 രൂപയും, രണ്ടാം സ്ഥാനം നേടുന്ന ടീമിനു 5,000 രൂപയും, മൂന്നാം സ്ഥാനം നേടുന്ന ടീമിനു 1,000 രൂപയും സമ്മാനമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി 8086822526, 9061384601,88487695 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
സേവ് ഇന്ത്യ മാർച്ചിനോട് അനുബന്ധിച്ച് ഇത്തരത്തിലുള്ള പരിപാടികൾ സംസ്ഥാനത്തുടനീളം പ്രവർത്തകർ സംഘടിപ്പിക്കുന്നുണ്ട്. ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്ക് എതിരെ, ഒന്നായ് പൊരുതാം തൊഴിലിനുവേണ്ടി എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് കേരളമൊട്ടാകെയാണ് കാൽനട ജാഥകൾ സംഘടിപ്പിക്കുന്നത്. മെയ് 15ന് ആരംഭിക്കുന്ന തെക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ നയിക്കും. എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, ഭവ്യ കണ്ണൻ വൈസ് ക്യാപ്റ്റൻമാരായും അഡ്വ. ആർ ജയൻ ഡയറക്ടറായും ജാഥയ്ക്കൊപ്പം അണിനിരക്കും.
17ന് കാസർകോട് നിന്ന് ആരംഭിക്കുന്ന വടക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കും. കെ ഷാജഹാൻ പ്രസാദ് പറേരി അഡ്വ. വിനീത വിൻസന്റ് തുടങ്ങിയവർ വൈസ് ക്യാപ്റ്റന്മാരായും അഡ്വ. കെ കെ സമദ് ഡയറക്ടറായും വടകൻ മേഖലജാഥയിൽ അണിചേരും. ഇരു ജാഥകളും മെയ് 28ന് തൃശൂരിൽ സമാപിക്കും.