തിരുവനന്തപുരം: വേനൽ കടുത്തതോടെ ദാഹിക്കുന്നവർക്ക് കുടിവെള്ളമേകാൻ തണ്ണീർ പന്തലുമായി എഐവൈഎഫ്. എഐവൈഎഫ് പാറശാല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തണ്ണീർപന്തൽ ഒരുക്കിയിരിക്കുന്നത്. പാറശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന പന്തൽ സിപിഐ പാറശാല ലോക്കൽ കമ്മിറ്റി സെക്രട്ടറി അനീഷ് ആന്റണി ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് പാറശാല മേഖല പ്രസിഡന്റ് ഷാജു, മേഖല സെക്രട്ടറി വിനോദ് ആർ, എഐവൈഎഫ് പാറശാല മണ്ഡലം വൈസ് പ്രസിഡന്റ് ഡി ബിജു, എഐടിയുസി മണ്ഡലം സെക്രട്ടറി പുത്തൻകട വിജയൻ, എഐവൈഎഫ് പാറശാല മേഖല കമ്മിറ്റി അംഗവും ഐഎഎൽ നെയ്യാറ്റിൻകര യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ അഡ്വ. അനൂപ് ജെ വി എന്നിവർ പങ്കെടുത്തു.