മാള: എഐവൈഎഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച്, തണ്ണീർ പന്തൽ ഒരുക്കി മാള മണ്ഡലം കമ്മിറ്റി. വെന്തുരുകുന്ന വേനൽ ചൂടിൽ മാള പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ എത്തി ചേരുന്ന യാത്രക്കാർക്ക് ആശ്വാസമായിമാറുക എന്ന ലക്ഷ്യത്തോടെയാണ് തണ്ണീർ പന്തൽ രൂപീകരിച്ചിരിക്കുന്നത്. മണ്ഡലം കമ്മിറ്റി ഒരുക്കിയ തണ്ണീർ പന്തൽ മാള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. വി എസ് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എല്ലാ ദിവസവും മുടങ്ങാതെ തണ്ണീർ പന്തലിൽ കുടിവെള്ളം എത്തിക്കുമെന്ന് എഐവൈഎഫ് മാള മണ്ഡലം കമ്മിറ്റി നേതൃത്വം വ്യക്തമാക്കി. ലിബിൻ പ്ലാക്കൽ , അഡ്വ. സച്ചിൻ സന്ദാനന്ദ് , നിരഞ്ജന ശ്രീജിത്ത് സുർജിത്ത് കെ ആർ , സിജു സുകുമാരൻ , അജയ് കുമാർ സി സി, മണി ബി എൻ, എന്നിവർ നേതൃത്വം നൽകി.