ആലുവ: എഐവൈഎഫ് ആലുവ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽഇഡി ബൾബ് ചലഞ്ച് സംഘടിപ്പിച്ചു. ‘വയനാടിനൊരു കൈത്താങ്ങ്’ എന്ന ക്യാമ്പയിന്റെ ഭാഗമായി എഐവൈഎഫ് നിർമ്മിക്കുന്ന 10 വീടുകൾക്ക് തുക സമാഹരിക്കുന്നതിൻ്റെ ഭാഗമായാണ് എഐവൈഎഫ് ആലുവ മേഖലാ കമ്മറ്റി എൽഇഡി ബൾബ് ചലഞ്ച് സംഘടിപ്പിച്ചത്.
പരിപാടി ആലുവ മുൻസിപ്പൽ കൗൺസിലർ വി എൻ സുനീഷ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ആലുവ മേഖലാ സെക്രട്ടറി ഷെറീഫ് എളമന, സിപിഐ ജില്ലാ കൗൺസിൽ അംഗം മനോജ് ജി കൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറി ഹിജാസ്, അനിമോൻ, പി ആർ രതീഷ് എന്നിവർ നേതൃത്വം നൽകി.