ഒരുമിച്ച് നടക്കാം വർഗ്ഗീയതക്ക് എതിരെ ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫിന്റെ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ മാർച്ചിൻ്റെ പ്രചരണാർത്ഥം കളമശ്ശേരിയിലും മാളയിലും വിളംബര ജാഥ സംഘടിപ്പിച്ചു. കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ സൗത്ത് കളമശ്ശേരിയിൽ സമാപിച്ചു സമാപന യോഗം എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ ആർ റെനീഷ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് പി കെ രാജേഷ്, എം ടി നിക്സൻ, പി കെ സുരേഷ്, ഫയാസ് പി എം നിസാമുദ്ധീൻ, സി എ സതീഷ്, റോക്കി ജിബിൻ, കെ ആർ പ്രതീഷ്, സിജി ബാബു, കെ പി വിപിൻ രാജ്, അബ്ദുൾ സലിം എന്നിവർ പ്രസംഗിച്ചു.
മാള മണ്ഡലം കമ്മിറ്റി നേതൃത്ത്വത്തിലാണ് വിളംബര ബൈക്ക് റാലി സംഘടിപ്പിച്ചത്. വലിയ പറമ്പ് ജംഗ്ഷനിൽ നടന്ന ചടങ്ങ് സിപി ഐ തൃശൂർ ജില്ലാ എക്സി അംഗം കെ വി വസന്തകുമാർ ഉദ്ഘാടനം ചെയ്തു , എഐവൈഎഫ് മാള മണ്ഡലം സെക്രട്ടറി വി എസ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം ആർ അപ്പുകുട്ടൻ, സി.എൻ.സുധാർജുനൻ , കെ.വി. സുജിത്ത് ലാൽ, വി.എം. വത്സൻ, വി.എം. ചന്ദ്രബോസ്, എം.കെ.ബാബു . യു.വി. വാസുദേവൻ, പി വി അരുൺ . സനിഷ് പടിയഞ്ചേരി, വി.എസ് ശരത്ത് , മഹേഷ് ഐ.വി. ലിബിൻ പ്ലാക്കൽ , അഭിലാഷ് പി.എസ് , എന്നിവർ സംസരിച്ചു