Friday, November 22, 2024
spot_imgspot_img
HomeKeralaലിംഗനീതിയാണ് പുരോഗമന സമൂഹത്തിൻ്റെ ലക്ഷണം: പി മൈമൂന

ലിംഗനീതിയാണ് പുരോഗമന സമൂഹത്തിൻ്റെ ലക്ഷണം: പി മൈമൂന

കൊണ്ടോട്ടി: സിപിഐ കൊണ്ടോട്ടി മണ്ഡലം സമ്മേളനത്തോടനുബദ്ധിച്ച് എഐവൈഎഫ് യുവതി കൺവൻഷൻ നടത്തി. അമാന ടവറിൽ നടന്ന കൺവൻഷൻ സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി മൈമൂന ഉദ്ഘാടനം ചെയ്തു

ലിംഗനീതിയും സമത്വവും കൈവരിക്കാത്ത സമൂഹത്തെ സ്ത്രീ സൗഹൃദ സമൂഹമെന്ന് വിശേഷിപ്പിക്കുക സാധ്യമല്ലെന്നും, ആണധികാരത്തിൻ്റെ ആശീർവാദത്താൽ മാത്രം സാധ്യമാക്കേണ്ട ഒന്നല്ല സ്ത്രീ സമത്വമെന്നും അവർ സൂചിപ്പിച്ചു.

കൺവൻഷനിൽ ഡോ. വിജിനി അധ്യക്ഷത വഹിച്ചു. ആര്യ ജയരാജ് , ഷഫീന നിശാദ്, പി.ഉഷ, ഫൗസിയ ബാബു , പി. തുളസീദാസ് മേനോൻ , പുലത്ത് കുഞ്ഞു , കെ.പി അസീസ് ബാവ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായി ഡോ. വിജിനി , ഷമീറ മധുവായി , ഷംനി റഷീദ് തുടങ്ങിയവരെ തെരഞ്ഞടുത്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares