തൃശ്ശൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തൃശ്ശൂരിൽ നടത്തിയ പ്രസംഗത്തിലെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പിൻവലിച്ച്, മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നാട്ടിക മണ്ഡലം യുവതി സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പ്രതിഷേധം സംഘടിപ്പിച്ചു. എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് വൈശാഖ് അന്തിക്കാട് സമരം ഉദ്ഘാടനം ചെയ്തു.
കടുത്ത സ്ത്രീ വിരുദ്ധ പരാമർശനം സുരേന്ദ്രൻ നടത്തിയത് സ്ത്രീ ശാക്തീകരണ സമ്മേളനത്തിൻ്റെ സ്വാഗത സംഘരൂപീകരണ വേദിയിൽ എന്നതും ശ്രദ്ധേയമാണ്. ഇതിനു മുൻമ്പും, കെ.സുരേന്ദ്രൻ ഇത്തരം സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടുണ്ട്. മനുസ്മൃതിയുടെ കാലമല്ല ഇതെന്ന് ബി.ജെ.പി ഓർക്കണമെന്ന് യുവതിസബ്ബ്കമ്മിറ്റി വ്യക്തമാക്കി. എഐവൈഎഫ് മണ്ഡലം പ്രസിഡൻ്റ് എം.ജെ.സജൽകുമാർ, യുവതി സബ്ബ് കമ്മിറ്റി മണ്ഡലം കൺവീനർ സംഗീത മനോജ്, സീന കണ്ണൻ,വിബിന വിജയൻ, രാധാ ചന്ദ്രൻ എന്നിവർ സംസാരിച്ചു.