Friday, November 22, 2024
spot_imgspot_img
HomeKeralaബിജെപി-സിപിഐ(എം) സംഘർഷം, പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ച എഐവൈഎഫ് പ്രവർത്തകനു കുത്തേറ്റു

ബിജെപി-സിപിഐ(എം) സംഘർഷം, പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ച എഐവൈഎഫ് പ്രവർത്തകനു കുത്തേറ്റു

തൃശ്ശൂർ: ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ എഐവൈഎഫ് പ്രവവർത്തകനു പരിക്ക്. എഐവൈഎഫ് പ്രവർത്തകനായ ശ്രീരാ​ഗിനാണ് ബിജെപി പ്രവർത്തകർ മാരക ആയുധമുപയോ​ഗിച്ച് കുത്തി പരിക്കേൽപ്പിച്ചത്. കണ്ടശ്ശാംകടവ് മാമ്പുള്ളിയിൽ ബിജെപി പ്രവർത്തകരുടെ മർദ്ദനത്തിൽ പരിക്കേറ്റ സിപിഐ(എം) പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എഐവൈഎഫ് പ്രവർത്തകനു കുത്തേറ്റത്. ശ്രീരാ​ഗിന്റെ കഴുത്തിനു കുത്തേൽക്കുകയും താടിയെല്ല് ഒടിയുകയും ചെയ്തു. ശനിയാഴ്ച രാത്രിയാണ് പ്രദേശത്ത് സംഘർഷമുണ്ടായത്.

മാമ്പുള്ളിയിലെ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ബിജെപി സിപിഐ(എം) പ്രവർത്തകർ തമ്മിൽ സം​ഘർഷം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ശനിയാഴ്ച രാത്രി സംഘർഷമുണ്ടായത്. വീട്ടുമുറ്റത്ത് ഫോണിൽ സംസാരിച്ചുനിന്നിരുന്ന സിപിഐ(എം) പ്രവർത്തകനായ രഘുവിനെ ബിജെപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഓടിയെത്തിയ നവീനും രഘുവിന്റെ മകൻ കണ്ണനും മർദനമേറ്റു. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ മറ്റൊരു സുഹൃത്ത് വിളിച്ച് പറഞ്ഞതനുസരിച്ചാണ് ശ്രീരാ​ഗ് സ്വന്തം കാറുമായി സംഭവസ്ഥലത്തെത്തിയത്. ഇവരെ കയറ്റി ആശുപത്രിയിലേക്ക് പോകുന്നതിനിടെ ബിജെപി പ്രവർത്തകർ ശ്രീരാ​ഗിനേ ആക്രമിക്കുകയായിരുന്നു. ആക്രമികൾ കാർ തകർത്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares