Friday, November 22, 2024
spot_imgspot_img
HomeKeralaപി.കെ.വി ദിനത്തിൽ താലൂക്ക് ആശുപത്രിയിൽ ഭക്ഷണം നൽകി എഐവൈഎഫ് പ്രവർത്തകർ

പി.കെ.വി ദിനത്തിൽ താലൂക്ക് ആശുപത്രിയിൽ ഭക്ഷണം നൽകി എഐവൈഎഫ് പ്രവർത്തകർ

പി കെ വി യുടെ പതിനെട്ടാമത് ചരമ വാർഷിക ദിനത്തിൽ എഐവൈഎഫ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകി എഐവൈഎഫ് പ്രവർത്തകർ. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ പരിപാടി ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് പി കെ രാജേഷ് പി കെ വി അനുസ്മരണം പ്രഭാഷണം നടത്തി.

സി പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം രാജേഷ് കാവുങ്കൽ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി എ എസ് അനിൽകുമാർ , ആശുപത്രി സൂപ്രണ്ട് ഷാനി അബു, എ ഐ വൈ എഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം അജാസ് മാളിയം , മണ്ഡലം സെക്രട്ടറി ബിനു പി ജോൺ പ്രസിഡൻറ് അൻസാർ അലി, ടി എസ് സുധീഷ് ,അനൂജ് എം കൃഷ്ണൻ , പി ജെ എൽദോസ്, വിനു നാരായണൻ , എന്നിവർ പങ്കെടുത്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares